Saturday, May 30, 2020

കമ്മൂണിസം മായുന്ന ചുമരെഴുത്തുകൾ - ഭാഗം 3


ചിത്രത്തിലുള്ളത് മിശിഹായല്ല, അപ്പോസ്തലനുമല്ല. ഇംഗ്ലീഷ് ചക്രവർത്തിമാരിൽ ഏറ്റവും ദുർബലനായ എഡ്വേഡ് രണ്ടാമനാണിത്.
ഇംഗ്ലീഷ് രാജഭരണത്തെ ദുർബലമാക്കി പ്രഭുസഭയെ പ്രബലമാക്കിയതിലൂടെ ഇദ്ദേഹത്തിന്റെ ഭരണകാലം ചരിത്രത്തിൽ വലിയ ഒരു വഴിത്തിരിവായിരുന്നു.1313 ഒക്ടോബർ 30 ന് ചക്രവർത്തി പുറപ്പെടുവിച്ച ഒരു നിയമമാണ് ആ മാറ്റത്തിന് ഇടയാക്കിയത്.ബ്രിട്ടിഷ് പാർലമെണ്ടിലെ അംഗങ്ങൾ സഭയിൽ വരുമ്പോൾ ആയുധം കൊണ്ടുവരരുത് എന്നായിരുന്നു ആ നിയമം. ഇന്നും അത് പാലിക്കപ്പെടുന്നു.
ഭരണ- പ്രതിപക്ഷങ്ങൾ വാക്കുകൾ കൊണ്ടു മാത്രം പോരാടുക എന്നത് തുടർന്നങ്ങോട്ട് ഇംഗ്ലീഷ് സംസ്ക്കാരത്തിന്റെ ഭാഗമായി.ചെറു ക്ലബ്ബുകൾ പോലും അത് അനുസരിച്ചു.
ബ്രിട്ടീഷ് രാജഭരണം യഥാർത്ഥത്തിൽ പ്രഭുക്കളുടെ ഭരണമായിരുന്നു. നിർബന്ധ സൈന്യവൃത്തി, ഭരണത്തിൽ സാധാരണക്കാർക്ക് പങ്കില്ലായ്മ, സമ്പന്ന പ്രഭുത്വത്തിന്റെ സ്വാധീനം എന്നിവ അമർഷമുണ്ടാക്കി.ഒലിവർ ക്രോംവെൽ സൈനിക നീക്കത്തിലൂടെ 1649 ജനുവരി 30 ന് ചാൾസ് ഒന്നാമനെ ശിരഛേദം ചെയ്യുകയും ''കോമൺവെൽത്ത് ഓഫ് ഇംഗ്ലണ്ട് '' സ്ഥാപിക്കുകയും ചെയ്തു. പക്ഷെ ആ ഭരണം സാധാരണക്കാർക്ക് ഗുണകരമായില്ല. ട്രൂ ലെവലർസിനെ അടിച്ചമർത്തിയ നടപടി അതിനു തെളിവാണ്.
( ക്രോംവെല്ലിന്റെ മൃഗീയതയും അതിന്റെ അന്ത്യവും ഞാൻ മുൻ വർഷം ''ഉറവ് '' എന്ന എന്റെ പേജിൽ എഴുതിയിട്ടുണ്ട്.ലിംഗ് താഴെ നല്കാം ).
പക്ഷെ ക്രോം വെല്ലിന്റെ ഭരണകാലത്ത് ജനാധിപത്യത്തെ നിർവചിക്കുന്നതും ലിഖിതമായ ഭരണഘടന എന്ന ആശയം മുന്നോട്ടു വെക്കുന്നതുമായ ധാരാളം ചർച്ചകൾ നടന്നു. Putney Debates എന്ന പേരിൽ അതറിയപ്പെടുന്നു.1647 നും 1649 നും ഇടയിലായി ജനകീയ ഉടമ്പടി ( An Agreement of the People) എന്ന മാനിഫെസ്ടോകൾ ആ ചർച്ചകളിൽ നിന്നും ഉയർന്നു വന്നു. മതസ്വാതന്ത്ര്യം, നിരന്തരമായി പാർലമെന്റു സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം, സ്വത്ത് മാനദണ്ഡമാക്കാതെ എല്ലാ മുതിർന്ന പുരുഷപ്രജകൾക്കും വോട്ടവകാശം, നിയമത്തിനു മുന്നിൽ സമത്വം എന്നീ ആശയങ്ങൾ ഉയർന്നു വന്നു.
ക്രോംവെൽ വഴങ്ങിയില്ല. പക്ഷെ ചില്ലറ സൗജന്യങ്ങൾ അനുവദിച്ചു. റോമൻ കത്തോലിക്കർ ഒഴികെയുള്ളവർക്ക് മത സ്വതന്ത്ര്യം നൽകി. ഭൂവുടമകളായ എല്ലാ മുതിർന്ന പുരുഷന്മാർക്കും വോട്ടവകാശം നൽകി.
പതുക്കെപ്പതുക്കെ ബ്രിട്ടീഷ് ജനാധിപത്യമെന്നത് ദുർബലമായ പ്രഭുസഭയും ( House of Lords), ശക്തമായ സാധാരണക്കാരുടെ സഭയും (House of Commons) ആയി മാറി.
കാലഗതിയിൽ യൂറോപ്പിൽ വീശിയടിച്ച വ്യവസായ വളർച്ച ഇംഗ്ലണ്ടിനേയും വ്യാവസായിക രാഷ്ട്രമാക്കി മാറ്റി. ഭൂവുടമകൾ ദുർബലരാവുകയും വ്യവസായികൾ പ്രബലരാവുകയും ചെയ്തു.നിയതമല്ലാത്ത തൊഴിൽ സമയവും, തൃപ്തമല്ലാത്ത കൂലിയും ,വ്യവസായികളുടെ മേൽ ഭരണകൂടത്തിന് നിയന്ത്രണമില്ലായ്മയും എല്ലാം ചേർന്ന് തൊഴിലാളികളുടെ ജീവിതം ദുരിത പൂർണ്ണമായി.
1839 ൽ ആദ്യമായി ഒരു രാഷ്ട്രീയ ചിന്തകൻ ഈ വിഷയത്തെ പഠിച്ചു. അത് ലോക ചരിത്രത്തെത്തന്നെ മാറ്റി മറിച്ച ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും തൊഴിലാളി മുന്നേറ്റത്തിനും വഴിതെളിച്ചു.
അതു കമ്മ്യൂണിസമായിരുന്നില്ല. യഥാർത്ഥ തൊഴിലാളി സംഘടന ആദ്യമായി ഇംഗ്ലണ്ടിൽ സ്ഥാപിതമായി.
ആ കഥ നാളെ.
( ക്രോംവെല്ലിനെപ്പറ്റിയുള്ള കുറിപ്പിന്റെ ലിംഗ്.

No comments:

Post a Comment