Saturday, May 30, 2020

കമ്മൂണിസം മായുന്ന ചുമരെഴുത്തുകൾ - ഭാഗം 1

തുടക്കം ഈശ്വര പ്രാർത്ഥനയിലാവാം. അതല്ലേ നല്ലത്?!

ഇതെഴുതുന്നത് സർവ്വ മതങ്ങളേയും സർവ്വ ദർശനങ്ങളേയും സർവ്വ ആശയങ്ങളേയും അവയുടെ ചരിത്ര പശ്ചാത്തലങ്ങളേയും പ്രസക്തിയേയും ബഹുമാനിക്കുന്ന ഒരാളാണ്.നിന്ദയും ,പരിഹാസവും ഒട്ടുമില്ലാതെ ലോക ചരിത്രത്തെ അത്രമേൽ സ്വാധീനിച്ച ഒരാശയത്തെപ്പറ്റിയുള്ള പഠനമാണിത്. അതിനാൽ കമൻറു ചെയ്യുന്നവരോട് എഴുതി മറുപടി നൽകുന്നതല്ലാതെ ലൈക്കോ അതിന്റെ പല ഭാവങ്ങളോ ചിഹ്ന രൂപത്തിൽ നൽകുന്നതല്ല.
കമ്മ്യൂണിസമെന്നല്ല ഏതൊരാശയവും ഒരു നിമിഷാർധത്തിൽ ഉത്ഭവിക്കുന്നതല്ല. ഭാരതത്തിലല്ല ആ ആശയം പിറന്നതെന്ന് നമുക്കറിയാം. സ്വാഭാവികമായും കമ്മൂണിസത്തിന്റെ ബീജാങ്കുരങ്ങൾ നമുക്ക് ബൈബിളിൽ കാണാനാവും.
അപ്പോസ്തല പ്രവർത്തികൾ 4:30 മുതലുള്ള ഭാഗം കമ്മ്യൂണിസത്തെ എത്ര മനോഹരമായി ആവിഷ്ക്കരിച്ചുവെന്നു നോക്കുക.
സ്വകാര്യ സ്വത്തുക്കളില്ലാത്ത ഒരു സമൂഹം.അവർ അവരുടെ ഭൂമിയും വിളവുകളും നേതൃത്വത്തെ ഏൽപ്പിക്കുന്നു.നേതൃത്വം അതിനെ അർഹതയ്ക്കനുസരിച്ച് വീതിക്കുന്നു. ദൈവാനുഗ്രഹമുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റു സമൂഹം അപ്പോസ്തല സഖാക്കളുടെ കീഴിൽ സമാധാനത്തോടെ ജീവിച്ചു.
ബൈബിളിലെ ഈ വിശുദ്ധ ലോകത്തെ പ്രാവർത്തികമാക്കാൻ കൃസ്തീയ സഭ ശ്രമിച്ചില്ല. സഭയുടെ നുകം എടുത്തു മാറ്റിയ ജനതകൾ പക്ഷെ അത്തരമൊരു ലോകം സൃഷ്ടിക്കാൻ ശ്രമിച്ചു. ബ്രിട്ടനിൽ .അവർ അത്തരത്തിൽ ചിന്തിച്ചു, എഴുതി, പ്രചരിപ്പിച്ചു, പ്രവർത്തിച്ചു, സൃഷ്ടിച്ചു. സാധാരണക്കാരുടെ സമൂഹജീവനം ആദ്യമായി സാധിതമായി. അവരെ പ്രഭുക്കൻമാർ കുഴികുത്തികൾ ( diggers) എന്നു പരിഹസിച്ചു. അവർ സ്വയം സത്യസമത്വക്കാർ ( True Levellers) എന്നു വിളിച്ചു.
(തുടരും)

No comments:

Post a Comment